ഒന്‍പത് വയസ്സുകാരിക്ക് നല്‍കിയ ഗുളികയിലാണ് ഇരുമ്പുകഷണങ്ങളെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ആരോഗ്യവകുപ്പിന് പരാതി നല്‍കി.
കൂനത്തറ സ്വദേശിനിയായ ഒന്‍പത് വയസ്സുകാരി ഇഷികയ്ക്ക് നല്‍കിയ ഗുളികയിലാണ് ഖരവസ്തുക്കള്‍ കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് സുഭാഷാണ് പരാതിയുമായി രംഗത്തെത്തിയത്. വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ ഗുളികയില്‍ ഇരുമ്പുകഷണങ്ങളെന്ന് തോന്നിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, ഗുളികയുമായി വീണ്ടും ആരോഗ്യകേന്ദ്രത്തിലെത്തിയപ്പോള്‍ ജീവനക്കാരന്‍ ഗുളിക തിരികെ വാങ്ങി നശിപ്പിച്ചതായും പകരം മറ്റൊരു ഗുളിക നല്‍കിയതായും സുഭാഷ് ആരോപിക്കുന്നു.
കുടുംബാരോഗ്യ കേന്ദ്രത്തിലെ ഗുളിക സ്റ്റോക്ക് തീര്‍ന്നതിനെ തുടര്‍ന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്നാണ് മരുന്ന് എത്തിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. സംഭവത്തില്‍ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് സുഭാഷ് പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. എന്നാല്‍ തനിക്ക് നേരിട്ട് പരാതി ലഭിച്ചിട്ടില്ലെന്നാണ് വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ പ്രതികരണം. പരാതി ലഭിച്ചാല്‍ ഉടനടി അന്വേഷണം നടത്തി ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
പാലക്കാട് വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നല്‍കിയ ഗുളികയില്‍ ഖരവസ്തുക്കള്‍ കണ്ടെത്തിയതായി പരാതി
Advertisement
Advertisement
Advertisement