breaking news New

ജന്മഭൂമി പത്രത്തിന്റെ പേരിൽ വ്യാജ ആപ്പ് പ്രചരിപ്പിച്ച് പണം തട്ടുന്നതായി പരാതി !!

തിരുവനന്തപുരം :
ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനെത്തുടർന്ന് പണം നഷ്ടപ്പെട്ട നിരവധി പേർ ജന്മഭൂമി ഓഫീസിൽ വിളിച്ച് പരാതി അറിയിക്കുകയും നഷ്ടപ്പെട്ട തുക തിരികെ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ജന്മഭൂമിക്ക് നിലവിൽ ഇത്തരമൊരു ആപ്പില്ല. ജന്മഭൂമിയുടെ പേരിൽ പ്രചരിക്കുന്ന ആപ്പിനോ അതുവഴി നടക്കുന്ന സാമ്പത്തിക ഇടപാടുകൾക്കോ സ്ഥാപനവുമായി യാതൊരു ബന്ധവുമില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട് ജന്മഭൂമിക്ക് പങ്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

ജന്മഭൂമിയുടെ പേരും വിശ്വാസ്യതയും ദുരുപയോഗം ചെയ്ത് നടത്തുന്ന ഇത്തരം തട്ടിപ്പുകളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഔദ്യോഗികമെന്ന് അവകാശപ്പെടുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് അവയുടെ വിശ്വാസ്യത ഉറപ്പാക്കണം. അപരിചിതമായ ലിങ്കുകൾ വഴി ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ പണം കൈമാറുകയോ ചെയ്യരുത്.

ഇത്തരം തട്ടിപ്പിന് ഇരയായവർ ബന്ധപ്പെട്ട ബാങ്കിനെയും സൈബർ ക്രൈം വിഭാഗത്തെയും ഉടൻ വിവരം അറിയിക്കണമെന്നും ജന്മഭൂമി അധികൃതർ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4