breaking news New

തൃശൂർ ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ് നേതൃയോഗത്തിനിടെ പ്രവർത്തകർ തമ്മിൽ സംഘർഷം : നിരവധി പേർക്ക് പരിക്ക് !!

തോമസ് ഉണ്ണിയാടൻ എംഎൽഎയെ അനുകൂലിക്കുന്നവരും എതിർപക്ഷത്തുള്ളവരും തമ്മിലുണ്ടായ തർക്കമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

യോഗത്തിനിടെ പരസ്പരം ചൂടുകാപ്പി ഒഴിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാർട്ടി നേതൃത്വവുമായി അഭിപ്രായവ്യത്യാസത്തിൽ തുടരുന്ന തോമസ് ഉണ്ണിയാടൻ എംഎൽഎയ്ക്ക് തൃശൂരിൽ സ്വീകരണം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഒരു വിഭാഗം സ്ഥലത്തെത്തിയത്. തുടർന്ന് വാക്കുതർക്കമുണ്ടാവുകയും പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.

മന്ത്രിസ്ഥാനത്തേക്കും ചീഫ് വിപ്പ് സ്ഥാനത്തേക്കും പാർട്ടി നേതൃത്വം തന്നെ പരിഗണിച്ചില്ലെന്ന തോമസ് ഉണ്ണിയാടന്റെ പരസ്യ പ്രതികരണമാണ് നിലവിലെ വിഭാഗീയതയ്ക്ക് കാരണമായതെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളാണ് നേതൃയോഗത്തിനിടെയുണ്ടായ സംഘർഷത്തിലേക്കും നയിച്ചതെന്നാണ് വിവരം.

സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. യോഗത്തിനിടെ ചിലർ മദ്യപിച്ചെത്തി അക്രമം അഴിച്ചുവിട്ടതായാണ് ഔദ്യോഗിക വിഭാഗം ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4