സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ നീക്കം. ടിക്കറ്റിന് 5 മുതൽ 15 രൂപ വരെ വർധനയുണ്ടായേക്കുമെന്നാണ് സൂചന. സിനിമാ ടിക്കറ്റിനുള്ള സർവീസ് ചാർജും സെസും പരിഷ്കരിക്കുന്നതിനായി സർക്കാർ നിയോഗിച്ച സമിതി ഈയാഴ്ച റിപ്പോർട്ട് സമർപ്പിക്കും.
നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ച് സെസ് തുക വർധിപ്പിക്കണമെന്നാണ് സമിതിയുടെ വിലയിരുത്തൽ. സർവീസ് ചാർജ് പുതുക്കുന്ന കാര്യത്തിൽ നേരത്തേ തന്നെ ധാരണയിലെത്തിയിട്ടുണ്ട്.
ടിക്കറ്റ് നിരക്കിലൂടെ ലഭിക്കുന്ന അധിക വരുമാനം കലാകാരന്മാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കും തിയറ്ററുകളുടെ വികസനത്തിനുമായി വിനിയോഗിക്കാനാണ് തീരുമാനം. സമിതിയുടെ ശുപാർശകൾ സർക്കാർ അംഗീകരിച്ചാൽ സംസ്ഥാനത്ത് സിനിമ കാണുന്നതിനുള്ള ചെലവ് വർധിക്കും.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
അടുത്തത് : സിനിമാ ടിക്കറ്റ് നിരക്ക് കൂടിയേക്കും ; ടിക്കറ്റിന് 5 മുതൽ 15 രൂപ വരെ വർധനയ്ക്ക് സാധ്യത !!
Advertisement
Advertisement
Advertisement