കണ്ണൂർ ഇരിട്ടിയിലെ കുന്നോത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കുട്ടികൾ പാമ്പിനെ പിടി കൂടി പ്ലാസ്റ്റിക്ക് കുപ്പിയിലാക്കുകയായിരുന്നു.
മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ കൈകൊണ്ട് പിടിച്ച് കുപ്പിയിലാക്കിയ പത്ത് വയസ്സിൽ താഴെ പ്രായമുള്ള ആറ് കുട്ടികളാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. പാമ്പിന്റെ ചിത്രം എടുത്ത് ഒരു രക്ഷിതാവിന് അയച്ചുകൊടുത്തപ്പോളാണ് സംഭവം പുറത്തറിയുന്നത്.
ഇതോടെ രക്ഷിതാവ് പാമ്പ് പിടുത്തക്കാർക്ക് ഫോട്ടോ അയച്ചു കൊടുക്കുകയായിരുന്നു. ഇവരാണ് പിടികൂടിയത് മൂർഖനാണെന്ന് അറിയിച്ചത്. സ്നേക്ക് റെസ്ക്യൂവർ ഫൈസൽ വിളക്കോടാണ് കുട്ടികൾ പിടികൂടിയത് മൂർഖനാണെന്ന് തിരിച്ചറിഞ്ഞത്. വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്.
സ്കൂൾ അവധിയായിരുന്നതിനാൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു കുട്ടികൾ. മുറ്റത്തിനടുത്ത് കൂടി ഒരു പാമ്പിൻകുഞ്ഞ് ഇഴഞ്ഞുപോകുന്നത് കണ്ടു. കുട്ടികൾക്ക് അത് പാമ്പാണെന്ന് മനസ്സിലായില്ലെന്നാണ് പറയുന്നത്. ഇഴഞ്ഞുപോകുന്നത് കണ്ട്, പാമ്പിനെ കൈകൊണ്ട് പിടിച്ച് അവിടെയുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് കുപ്പിക്കുള്ളിലാക്കി അടച്ചു. ഈ സമയത്ത് കുട്ടികൾക്ക് കടിയേറ്റില്ല എന്നുള്ളതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. മൂർഖന്റെ കുഞ്ഞാണെങ്കിൽ പോലും നല്ല വിഷമുണ്ടാകുമെന്നാണ് പാമ്പിനെ പിടിക്കുന്ന വിദഗ്ദ്ധർ പറയുന്നത്.
മൂർഖൻ പാമ്പിനെ പിടികൂടി കുപ്പിയിൽ അടച്ചുവെച്ച് കുട്ടികൾ !!!
Advertisement

Advertisement

Advertisement

