ചങ്ങനാശ്ശേരി :
വീടിനു സമീപത്തുള്ള കുളത്തിനു അരികിലൂടെ നടന്നു പോകുന്നതിനിടെ അബദ്ധത്തില്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്. കുളത്തിലേക്ക് ചാഞ്ഞുകിടന്ന മരച്ചില്ലയില്‍ പിടിച്ചുകിടന്നാണ് ഇവര്‍ മുങ്ങി പോകാതെ പിടിച്ചുനിന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം.
വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ കയറില്‍ ഊര്‍ന്നിറങ്ങി ഏറെ പ്രയാസപ്പെട്ടാണ് പാറമടക്കുളത്തില്‍ പ്രവേശിച്ചത്.
തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ പി. വിപിന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ വി. പ്രവീണ്‍ എന്നിവര്‍ 50 മീറ്ററോളം നീന്തിച്ചെന്നാണ് മരച്ചില്ലയില്‍ പിടിച്ചു കിടക്കുകയായിരുന്ന വയോധികയെ സുരക്ഷിതമായി കരയ്ക്കെത്തിച്ചത്.
കോട്ടയം ചങ്ങനാശേരി ചെറുകരക്കുന്ന് ശുദ്ധജലടാങ്കിനു സമീപത്തെ പാറമടക്കുളത്തില്‍ വീണ വയോധികയെ അഗ്‌നിരക്ഷാസേന സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി
Advertisement
Advertisement
Advertisement