എറണാകുളം : സംഭവത്തിൽ ഷാപ്പ് ലൈസൻസിക്കും തൊഴിലാളിക്കുമെതിരെ പറവൂർ പോലീസ് കേസെടുത്തു. കള്ള് കുടിച്ചതിനെ തുടർന്ന് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തളർന്നുവീഴുകയും ചെയ്തതോടെയാണ് ബന്ധുക്കളുടെ പരാതിയിൽ പോലീസ് നടപടിയെടുത്തത്.
ശനിയാഴ്ച പറവൂർ-ചെറായി റോഡിൽ പ്രവർത്തിക്കുന്ന കള്ള് ഷാപ്പിലാണ് സംഭവം നടന്നത്. 16 വയസ്സുള്ള രണ്ട് പെൺകുട്ടികളും പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയുമാണ് ഷാപ്പിലെത്തിയത്. കള്ള് കഴിച്ച ശേഷം ബസിൽ മടങ്ങുന്നതിനിടെ പെൺകുട്ടികളിലൊരാൾ കടുത്ത ഛർദിയെ തുടർന്ന് മുനമ്പം ഭാഗത്ത് വെച്ച് തളർന്നുവീഴുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് കള്ള് നൽകി ; ഷാപ്പ് ലൈസൻസിക്കും തൊഴിലാളിക്കുമെതിരെ കേസ് ; കുടിച്ചതിന് പിന്നാലെ കുട്ടികൾ തളർന്നുവീണു
Advertisement
Advertisement
Advertisement