ആലപ്പുഴ :
സ്വകാര്യ സ്ഥാപനത്തില്‍ ഓഹരിയും ഉയര്‍ന്ന ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തു എന്ന ആലപ്പുഴ നൂറനാട് സ്വദേശി രവീന്ദ്രന്റെ പരാതിയിലാണ് നടപടി. കേസില്‍ പ്രമോദ് നാരായണന്‍ രണ്ടാം പ്രതിയാണ്.
2014-15 കാലയളവിലാണ് സംഭവം നടക്കുന്നത്. പ്രമോദ് നാരായണന്റെ നിര്‍ദേശപ്രകാരം പത്ത് തവണകളായാണ് പരാതിക്കാരന്‍ 25 ലക്ഷം രൂപ സ്ഥാപനത്തില്‍ നിക്ഷേപിച്ചത്. എന്നാല്‍ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ ലഭിക്കാതിരുന്നതോടെയാണ് രവീന്ദ്രന്‍ പൊലീസിനെ സമീപിച്ചത്.
സംഭവത്തില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തത വരൂ എന്നും നൂറനാട് പൊലീസ് അറിയിച്ചു. ആകെ നാല് പ്രതികളാണ് കേസിലുള്ളത്.
അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രമോദ് നാരായണന്‍ പ്രതികരിച്ചു. 2021-ല്‍ തന്നെ പ്രസ്തുത സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് താന്‍ രാജിവച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഓഹരിയും ഉയർന്ന ലാഭവിഹിതവും വാഗ്ദാനം ചെയ്ത് ₹25 ലക്ഷം വാങ്ങിയെന്ന് പരാതി ; മുൻ റാന്നി എംഎൽഎ പ്രമോദ് നാരായണനെതിരെ കേസ്
Advertisement
Advertisement
Advertisement