breaking news New

മന്ത്രി ഒ.ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിൽ നടന്ന ആക്രമണത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

പൊതു മുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രജീഷ് ബാബു, അക്ഷയ് കെ.കെ., അതുൽരാജ്, സിദ്ധാർഥ് ടി., ബിനിൽ കൃഷ്ണൻ, രമിത് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.

മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്ഐആറിലെ ആരോപണം. വാഹനത്തിന് സമീപത്തെ ഫ്ലാഗ് പോസ്റ്റ് ഒടിച്ചതിലൂടെ 2000 രൂപയുടെ നഷ്ടമുണ്ടായതായും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4