പത്തനംതിട്ട:
ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 18 വയസ്സുകാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാവേലിക്കര സ്വദേശിയായ യുവാവിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു.
മാവേലിക്കര തഴക്കര പി.ഒ. കല്ലുമല മറ്റക്കൽ വീട്ടിൽ ഗോപിയുടെ മകൻ വിവേക് ഗോപി (26) ആണ് അറസ്റ്റിലായത്.
നവംബർ 7-ന് രാവിലെ 11.30-ഓടെയാണ് സംഭവം. വെള്ളം കുടിക്കാനെന്ന വ്യാജേന പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, വെള്ളം എടുക്കുന്നതിനായി വീട്ടിനുള്ളിലേക്ക് പോയ പെൺകുട്ടിയുടെ പിന്നാലെ കയറി ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി വായ പൊത്തിപ്പിടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം പോലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഏറെ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
പോലീസിന്റെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുന്നതിൽ സമർത്ഥനായ പ്രതി മാവേലിക്കര, വർക്കല തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്.
ശാസ്ത്രീയമായ അന്വേഷണത്തിലൂടെയും ഏനാത്ത് പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘത്തിന്റെ മികവോടെയുള്ള നീക്കങ്ങളിലൂടെയുമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ സാധിച്ചത്.
സബ് ഇൻസ്പെക്ടർ (എസ്.എച്ച്.ഒ.) രാഹുൽ ചന്ദ്രന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ ഷൈൻ, പ്രമോദ്, സി.പി.ഒമാരായ അനൂപ്, അമൽ, ശ്രീലാൽ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത പ്രതിയെ അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വീട്ടിൽ അതിക്രമിച്ചു കയറി 18-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; മാവേലിക്കര സ്വദേശി പത്തനംതിട്ട ഏനാത്ത് പോലീസിന്റെ പിടിയിൽ
Advertisement
Advertisement
Advertisement