breaking news New

ഡോക്ടറിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ് ; തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. പണം കൈപ്പറ്റാനായി ആശുപത്രിയിലെത്തിയപ്പോഴായിരുന്നു പൊലീസ് നടപടി.

ആശുപത്രിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നാണ് കേസ്. സുഹൈലിന്റെ ഭീഷണിയെക്കുറിച്ച് ആശുപത്രി അധികൃതർ പേട്ട പൊലീസിനെ വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം നടത്തിയ പൊലീസ്, സ്വകാര്യ ആശുപത്രിയിലെത്തി പണം വാങ്ങുന്നതിനിടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം, എകെജി സെന്ററിന് നേരെയുണ്ടായ ബോംബേറ് കേസിലും സുഹൈൽ ഷാജഹാൻ പ്രതിയാണ്. കൊച്ചിയിൽ ഗുണ്ടകളെ സംഘടിപ്പിച്ച് തൂഫാൻ യോഗം നടത്തിയതുമായി ബന്ധപ്പെട്ടും ഇയാളുടെ പേര് ഉയർന്നിരുന്നു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4