breaking news New

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് ; ഒന്നാം പ്രതിയെ പത്തനംതിട്ട പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട:
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഒന്നാം പ്രതിയെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വടശ്ശേരിക്കര വില്ലേജിലെ ബൗണ്ടറി ഭാഗത്ത് തടത്തിൽവീട്ടിൽ പ്രഭാകരന്റെ മകൻ പ്രമോദ് ടി.പി. (37) ആണ് അറസ്റ്റിലായത്.

2023 ജൂൺ മാസം മുതൽ 2026 ഒക്ടോബർ 11 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവായ രണ്ടാം പ്രതിയുടെ അറിവും സമ്മതവും ഉണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പെരുനാട് പോലീസ് സ്റ്റേഷനിൽ POCSO നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.

പെരുനാട് സർക്കിൾ ഇൻസ്പെക്ടർ ആർ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ SHO എസ്.ഐ. മിഥുൻ അശോക്, എ.എസ്.ഐ. പി.ആർ. അഭിലാഷ്, എസ്.സി.പി.ഒ മാരായ പി.ഡി. രാജേഷ്, ബിജു വിശ്വനാഥൻ, സി.പി.ഒ മാരായ അജാസ്മോൻ, വി. വിജയേഷ്, ഗോകുൽ കൃഷ്ണൻ, സേതു കൃഷ്ണൻ, അരവിന്ദാക്ഷൻ നായർ, എം. അനന്ദു, അനന്ദു കെ. ലാൽ, കെ.എ. അഖിൽ, രാം പ്രകാശ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് കേസിന്റെ അന്വേഷണത്തിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും മുഖ്യപങ്ക് വഹിച്ചത്.

പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4