സമൂഹത്തിൽ ബോധപൂർവം മോശമായ പ്രതിച്ഛായ സൃഷ്ടിക്കാൻ വേണ്ടിയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ഇ.ഡിയുടെ ഈ തിരക്കഥയ്‌ക്ക് ദേശീയ അവാർഡ് നൽകണമെന്നും റിയാസ് പരിഹസിച്ചു.
വീണ വീജയൻ മൂന്ന് തവണ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴും കള്ളപ്പണത്തെക്കുറിച്ചോ ഹവാലയെക്കുറിച്ചോ ഇ.ഡി ഒരു ചോദ്യവും ചോദിച്ചിട്ടില്ല. ഒപ്പിട്ട രേഖകൾ കാര്യങ്ങൾ സമ്മതിച്ചതിന്റെ തെളിവല്ല. ഇ.ഡിയെ ഭയമില്ലെന്നും വിഷയത്തെ പൂർണമായും നിയമപരമായി തന്നെ കൈകാര്യം ചെയ്യുമെന്നും റിയാസ് വ്യക്തമാക്കി.
ഇത്തരം വാർത്തകൾ പുറത്തുവിട്ടതിലെ രാഷ്ടീയ ലക്ഷ്യം വ്യക്തമാണെന്നും ജനങ്ങൾ സത്യത്തോടൊപ്പം നിൽക്കുമെന്നും റിയാസ് കൂട്ടിച്ചേർത്തു. കരിവാരിത്തേക്കാൻ ശ്രമിച്ചാൽ അത് വിലപ്പോകില്ല, നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും റിയാസ് പറഞ്ഞു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇ.ഡി) ആരോപണങ്ങൾക്കും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വിവരങ്ങൾക്കും രൂക്ഷമായ മറുപടിയുമായി സി.പി.എം നേതാവ് പി.എ. മുഹമ്മദ് റിയാസ്
Advertisement
Advertisement
Advertisement