breaking news New

റൗഡി പട്ടികയിൽ സിപിഎം നേതാവ് ഐ.പി. ബിനു ; നടപടി വിവിധ ക്രിമിനൽ കേസുകൾ പരിഗണിച്ച് : രാഷ്ട്രീയപ്രേരിതമെന്ന് ആരോപണം

തിരുവനന്തപുരം: സിപിഎം ബാലരാമപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനുവിനെ പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി. വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ കേസുകളിലും പ്രതിയായിട്ടുള്ള സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി.

നിലവിലുള്ള കേസുകൾക്ക് പുറമെ നാല് ക്രിമിനൽ കേസുകൾ കൂടി ബിനുവിനെതിരെയുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പേട്ടയിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പ്രധാന പ്രതികളിലൊരാളാണ് ബിനു.

ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ച കേസിലും ഇയാൾ വിചാരണ നേരിടുന്നുണ്ട്. വിവിധ ക്രിമിനൽ കേസുകളിലെ പങ്കാളിത്തവും കേസുകളുടെ എണ്ണവും വിലയിരുത്തിയാണ് റൗഡി പട്ടികയിൽ ഉൾപ്പെടുത്താൻ പൊലീസ് തീരുമാനിച്ചതെന്നാണ് വിവരം.

അതേസമയം, പൊലീസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി ഐ.പി. ബിനു രംഗത്തെത്തി. തനിക്കെതിരായ നടപടി രാഷ്ട്രീയപ്രേരിതമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4