പാലക്കാട് :
ലോക്കല്‍ സെക്രട്ടറി ബ്രിജേഷ്, പാര്‍ട്ടി പ്രവര്‍ത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവര്‍ക്കെതിരെയാണ് ജില്ലാ നേതൃത്വം നടപടിയെടുത്തത്.
ബ്രിജേഷിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഓഫീസിലിരുന്ന് മൂന്നുപേര്‍ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവം പാര്‍ട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയതോടെയാണ് ജില്ലാ നേതൃത്വം നടപടി സ്വീകരിച്ചത്.
വിവാദം ശക്തമായതിന് പിന്നാലെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. ചെന്താമരാക്ഷന്‍ സസ്‌പെന്‍ഷന്‍ ഉത്തരവിറക്കി. പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് നേതൃത്വം.
പാര്‍ട്ടി ഓഫീസിനുള്ളില്‍ ഇരുന്ന് മദ്യപിച്ച സംഭവത്തില്‍ മുതലമട ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്ത് സിപിഎം
Advertisement
Advertisement
Advertisement