എറണാകുളത്താണ് സംഭവം. ഫോർട്ട്കൊച്ചി സൗത്ത് ലോക്കൽ കമ്മിറ്റിയിലെ വെളി ബ്രാഞ്ച് മുൻ സെക്രട്ടറി റൂഫസ് ഫർണാണ്ടസിനെയാണ് മുരളി എന്നയാൾ കുത്തിയത്. സിപിഎം വെളി ബ്രാഞ്ച് സെക്രട്ടറി ബിന്ദുവിന്റെ ഭർത്താവാണ് മുരളി.
ബിന്ദുവിനെ റൂഫസ് കളിയാക്കിയതാണ് പ്രകോപനമെന്ന് പൊലീസ് പറഞ്ഞു. റൂറസിന്റെ വയറിനാണ് കുത്തേറ്റത്. ഇയാളെ ആദ്യം കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് എറണാകുളത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത ഫോർട്ട്കൊച്ചി പൊലീസ് മുരളിയെ കസ്റ്റഡിയിലെടുത്തു.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് മുൻ ബ്രാഞ്ച് സെക്രട്ടറിയെ കുത്തിപരിക്കേൽപ്പിച്ചു !!
Advertisement

Advertisement

Advertisement

