വയനാട് : വീടിന് ചുറ്റുമുള്ള 22 ക്യാമറകളിലെയും ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആർ എടുത്തുമാറ്റിയ നിലയിലാണ്. കേസിൽ തെളിവ് നശിപ്പിക്കാനാണ് ഇത് എടുത്തുമാറ്റിയതെന്നാണ് എക്സൈസിന്റെ സംശയം.
തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഈ ക്രമക്കേട് പുറത്തുവന്നത്. നാളെ കേസിൽ ഇയാളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. പരിധിയിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമാണ് സുൽത്താൻ ബത്തേരി കോടതി എക്സൈസിന് അനുമതി നൽകിയത്.
ചോദ്യം ചെയ്യലിൽ കുറ്റം നിഷേധിക്കുന്ന നിലപാടാണ് ഇയാൾ സ്വീകരിച്ചത്. മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്നും മറ്റൊരാൾ ലേലത്തിൽ വാങ്ങിയതാണെന്നുമാണ് ഇയാളുടെ വാദം. കൂടാതെ താൻ മദ്യപിക്കുന്ന ആളല്ലെന്നും അവിടെ സൂക്ഷിച്ചിരുന്ന മദ്യത്തെക്കുറിച്ച് അറിയില്ലെന്നും ആന്റോ എക്സൈസ് അന്വേഷണ സംഘത്തിന് മുന്നിൽ ആവർത്തിച്ചു.
അറസ്റ്റിന് പിന്നാലെ നിർണായക കണ്ടെത്തൽ ; ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ CCTV ദൃശ്യങ്ങൾ പൂർണമായി മായ്ച്ച നിലയിൽ
Advertisement
Advertisement
Advertisement