breaking news New

കാണാതായ യുവാവിന്റെ മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ ; കണ്ടെത്തിയത് മീനുകൾക്ക് തീറ്റ നൽകാനെത്തിയ വീട്ടുകാർ !

അമ്പലപ്പുഴ: കാണാതായ യുവാവിനെ അയൽവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് കിഴക്ക് കൃഷ്ണാലയം വീട്ടിൽ ശശിയുടെ മകൻ അഭിലാഷ് (31) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് അഭിലാഷിനെ കാണാതായത്. തുടർന്ന് അമ്പലപ്പുഴ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വീടിന് സമീപത്തുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഏകദേശം നൂറ് മീറ്റർ അകലെയുള്ള അയൽവാസിയായ ചിറക്കൽ ശ്രീജിത്തിന്റെ വീടിന് മുന്നിലെ വർണമത്സ്യങ്ങളെ വളർത്തിയിരുന്ന കിണറ്റിലായിരുന്നു മൃതദേഹം.

മീനുകൾക്ക് തീറ്റ നൽകാനായി വീട്ടുകാർ എത്തിയപ്പോഴാണ് കിണറ്റിൽ മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു.

ഫോറൻസിക് പരിശോധനകൾക്ക് ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിൽ നിലവിൽ ദുരൂഹതയുള്ളതായി സൂചനയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമെങ്കിൽ തുടർ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

അമ്മ: രാധാമണി. സഹോദരൻ: അനൂപ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4