തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാൻഹോൾ വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.
മൃതശരീരത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റെവിടെയെങ്കിലും ഉപേക്ഷിച്ച മൃതദേഹം ഒഴുകിയെത്തി മാൻഹോളിൽ കുടുങ്ങിയതാകാമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം ; ദിവസങ്ങൾ പഴക്കമെന്ന് പോലീസ് ; ദുരൂഹതയിൽ അന്വേഷണം
Advertisement
Advertisement
Advertisement