breaking news New

മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനം ; വേറിട്ട ആഘോഷവുമായി മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ!

എറണാകുളം : 40,000 പേരുടെ രക്തദാനം ലക്ഷ്യമിട്ട് ലോകമെമ്പാടും മമ്മൂട്ടി ഫാന്‍സിന്റെ വേറിട്ട ആഘോഷ കാമ്പയിനില്‍ ഇതിനോടകം ലക്ഷ്യത്തിന്റെ പകുതിയിലധികം ആളുകള്‍ പങ്കാളികളായതായി സംഘാടകര്‍ അറിയിച്ചു.

യൂറോപ്പിലും ഗള്‍ഫിലും ഉള്‍പ്പെടെ മെഗാ രക്തദാന കാമ്പയിന് ലോകമെമ്പാടും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാദേശിക രക്തബാങ്കുകളുടെയും ആശുപത്രികളുടെയും സഹകരണത്തോടെ മലയാളി സംഘടനകളും കൂട്ടായ്മകളും വിവിധ കേന്ദ്രങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചുവരുന്നു. ദുബായ്, യു.എ.ഇ., ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും ക്യാമ്പയിന്റെ ഭാഗമായി നിരവധി രക്തദാന പരിപാടികള്‍ ഇതിനകം നടന്നു. സെപ്റ്റംബര്‍ എട്ടുവരെ തുടരും.

കേരളത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ രക്തദാനത്തിനായി സ്ഥിരം സംവിധാനം ഒരുക്കിയിട്ടുണ്ട്. രമേശ് പിഷാരടി എം.എല്‍.എ. ഉള്‍പ്പെടെയുള്ള പ്രമുഖരടക്കം നിരവധി പേരാണ് ഇവിടെ രക്തദാനം നടത്തിയത്. കാമ്പയിനെക്കുറിച്ച് അന്വേഷിക്കുന്നവരുടെയും സമ്മതപത്രം നല്‍കുന്നവരുടെയും എണ്ണം വര്‍ധിച്ചുവരികയാണെന്ന് സംഘാടകര്‍ അറിയിച്ചു.

എം.ജി.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 11 സ്ഥാപനങ്ങളിലെ 7500 വിദ്യാര്‍ത്ഥികള്‍ രക്തദാന കാമ്പയിന്റെ ഭാഗമാകും. കേരളത്തിലെ വിവിധ സ്വകാര്യ മെഡിക്കല്‍ കോളജുകളിലും രക്തബാങ്കുകളിലുമായാണ് വിദ്യാര്‍ത്ഥികള്‍ രക്തദാനം നടത്തുക. എം ജി എം ഗ്രൂപ്പുകളുടെ രക്ത ദാന കാമ്പയിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 8ന് തിരുവനന്തപുരത്ത് നടക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആണ് ഉദ്ഘാടകന്‍.

ഡോക്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങി വിവിധ മേഖലകളിലുള്ള നിരവധി വ്യക്തികള്‍ കാമ്പയിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും രക്തദാനത്തില്‍ പങ്കാളികളാകുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4