breaking news New

പുതിയ വിഭവം പുറത്തിറങ്ങിയിട്ടുണ്ട് : 'പൊറോട്ട ചവിട്ടി കുഴച്ചത് ' : തയ്യാറാക്കുന്നത് അതിഥി തൊഴിലാളികൾ : കോട്ടയം പാലായിലെ പല ഹോട്ടലുകളിലും ബംഗാളി സ്റ്റൈൽ ചവിട്ടി കുഴച്ച പൊറോട്ട റെഡി

ചൂട് പൊറോട്ട ഇറച്ചി ചാറും കൂട്ടി തിന്നാൽ സുഖമാണ്. എന്നാൽ അതിന്റെ പിന്നാമ്പുറങ്ങളിലേക്കു അന്വേഷിച്ചു ചെന്നാൽ അത്ര സുഖകരമല്ല കാര്യങ്ങൾ .

പാലായിലെ ഒരു ഹോട്ടലിലെ അടുക്കള കാഴ്ചകൾ കണ്ട ഉപഭോക്താവ് ഞെട്ടി പോയി.അടുക്കളയിൽ മാവ് ചവുട്ടി കുഴച്ചാണ് ബംഗാളി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് .
ബംഗാളിയുടെ വിയർപ്പും ഒക്കെ ഈ മാവിൽ കലരുന്നുമുണ്ട്.

പാലാ മിനി സിവിൽ സ്റ്റേഷനോട് ചേർന്നിരിക്കുന്ന ഒരു ഹോട്ടലാണെന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. അൽപ്പം വൃത്തിയുള്ള ഭക്ഷണമൊക്കെ ലഭിക്കും എന്ന് കരുതിയാണ് അഭിഭാഷകർ പോലും ഇവിടെ ചെല്ലുന്നത്.പക്ഷെ പൊറോട്ട ചവിട്ടി കുഴച്ചതു കഴിച്ചിട്ട് പോരേണ്ട അവസ്ഥയിലാണ് എല്ലാവരും .
പാലായിലെ മിക്ക ഹോട്ടലുകളിലെയും സ്ഥിതി ഇത് തന്നെ എന്നാണ് അറിയുന്നത് .

ഹോട്ടൽ ജോലിക്കു മലയാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. അത് കൊണ്ട് തന്നെ അന്യ സംസ്ഥാനക്കാരെ ആശ്രയിക്കേണ്ടതായി വരുന്നു. അത് കൊണ്ട് തന്നെ അവരുടെ ശൈലിയിലാണ് പാചകവും .കുഴയ്ക്കലും എല്ലാം. ആരും കാണുന്നില്ലല്ലോ എന്ന ആശ്വാസമാണ് കടയുടമയ്ക്കുള്ളത് .
എന്നാൽ ഇവർക്ക് ഹെൽത്ത് കാർഡ് പോലുമില്ലെന്നുള്ളത് ആർക്കും അറിയില്ല .


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5