breaking news New

മരണാനന്തര സദ്യയിൽ ബീഫ് വിളമ്പിയില്ല ; ചിക്കൻ കറി നൽകിയതിൽ പ്രകോപനം : വയോധികന്റെ മുഖത്തടിച്ച് പല്ല് തെറിപ്പിച്ചു ; ഒളിവിലായിരുന്ന പ്രതി തൃശൂരിൽ പിടിയിൽ

ആലപ്പുഴ: മരണാനന്തര ചടങ്ങിനോടനുബന്ധിച്ചുള്ള സദ്യയിൽ ബീഫ് വിളമ്പാത്തതിന്റെ പേരിൽ വയോധികനെ ആക്രമിച്ച് പല്ലുകൾ തെറിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.

പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡിലെ വള്ളിക്കാട്ട് കോളനി സ്വദേശി ശ്യാംകുമാർ (41) എന്ന ചക്രൻ ശ്യാമിനെയാണ് ചേർത്തല പൊലീസ് തൃശൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. നിരവധി മോഷണക്കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റ് 22നായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിപ്പുറം ചക്കനാട്ട് കോളനിയിൽ ശരവണന്റെ മരണാനന്തര ചടങ്ങിനോടനുബന്ധിച്ചുള്ള സദ്യയ്ക്കിടെയായിരുന്നു അക്രമം.

ഭക്ഷണം വിളമ്പുന്നതിനിടെ പ്രതിക്ക് ചിക്കൻ കറി നൽകിയതാണ് പ്രകോപനത്തിന് കാരണമായത്. ബീഫ് വേണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ബഹളമുണ്ടാക്കുകയും തുടർന്ന് ഭക്ഷണം വിളമ്പുകയായിരുന്ന വയോധികന്റെ മുഖത്തടിക്കുകയുമായിരുന്നു. ആക്രമണത്തിൽ വയോധികന്റെ പല്ലുകൾ ഇളകിത്തെറിച്ചു.

സംഭവത്തിനുശേഷം പ്രതി ഒളിവിൽ പോയിരുന്നു. തുടർന്ന് ചേർത്തല പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് തൃശൂരിൽ നിന്ന് ഇയാളെ പിടികൂടിയത്.

ഒരു സദ്യയിലെ ഭക്ഷണവിഭവത്തെച്ചൊല്ലിയ തർക്കം ഒടുവിൽ വയോധികന് നേരെയുള്ള ക്രൂരമായ ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4