കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ ഒരു ബീഫ് ബിരിയാണി കഴിക്കാൻ തോന്നിയാൽ ഓൺലൈനിൽ ഓർഡർ ചെയ്യാമെന്ന് കരുതേണ്ട! കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഭക്ഷണവിതരണത്തിനായി ഐആർസിടിസി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ബീഫ്, പോർക്ക് വിഭവങ്ങൾ യാത്രക്കാർക്ക് തിരഞ്ഞെടുക്കാനാകില്ലെന്നാണ് റിപ്പോർട്ട്.
ട്രെയിനിലേക്കോ റെയിൽവേ സ്റ്റേഷനുള്ളിലേക്കോ ഭക്ഷണം എത്തിക്കാൻ യാത്രക്കാരുടെ ടിക്കറ്റിലെ പിഎൻആർ നമ്പർ നിർബന്ധമാണ്. ഐആർസിടിസിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകൾ വഴിയാണ് ഭക്ഷണം എത്തിക്കുന്നത്.
എന്നാൽ ആപ്പുകളിൽ എത്ര തിരഞ്ഞാലും ബീഫ്, പോർക്ക് വിഭവങ്ങൾ ലഭിക്കില്ല. ഐആർസിടിസിയുടെ നിബന്ധനകൾ പ്രകാരം ബീഫ്, പോർക്ക്, മദ്യം എന്നിവ സ്റ്റേഷനുള്ളിൽ നിരോധിച്ചിട്ടുണ്ടെന്നാണ് ഇതിന് പറയുന്ന കാരണം. ഈ വിഭവങ്ങൾ ഒഴിവാക്കിയുള്ള ഭക്ഷണ മെനുവാണ് ആപ്പുകളിൽ ലഭ്യമാക്കിയിരിക്കുന്നത്.
ട്രെയിൻ യാത്രയ്ക്കിടെ മദ്യത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ സുരക്ഷാപരമായ കാരണങ്ങളുണ്ടാകാം. എന്നാൽ ഭക്ഷണവിഭവങ്ങളുടെ കാര്യത്തിൽ ഇത്തരം നിയന്ത്രണങ്ങൾ എന്തിനാണെന്നാണ് ഉയരുന്ന ചോദ്യം.
യാത്രക്കാരുടെ ഭക്ഷണത്തിലും തിരഞ്ഞെടുപ്പിന് അതിരുകളോ? ബീഫ് ബിരിയാണി കൊതിച്ചാൽ കോഴിക്കോട് സ്റ്റേഷനിൽ നിരാശ തന്നെ!
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ട്രെയിനിൽ ബിരിയാണി കഴിക്കാനും നിയന്ത്രണമോ ? കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ബീഫിനും പോർക്കിനും വിലക്ക് : ഓൺലൈനിലും കണ്ടെത്താനാകില്ല!
Advertisement
Advertisement
Advertisement