എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പെരുമാറ്റരീതികളെയും ശൈലിയെയും കടുത്ത ഭാഷയിലാണ് മേജർ രവി വിമർശിച്ചത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേജർ രവി നിലപാട് വ്യക്തമാക്കിയത്.
തന്റെ മക്കളെ എൻ.എസ്.എസ്. കോളേജിൽ പഠിപ്പിക്കാനോ ഭാര്യയ്ക്ക് അവിടെ ജോലി വാങ്ങാനോ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് മേജർ രവി പറഞ്ഞു. തങ്ങൾ മലബാർ നായന്മാരാണെന്നും ആരുടെയും മുന്നിൽ തലകുനിക്കുന്നവരായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "സമൂഹത്തിനായി പോരാടുന്നവരാണ് നായന്മാർ. ആരെങ്കിലും പ്രശ്നങ്ങളുമായി വന്നാൽ മുന്നിട്ടിറങ്ങാൻ അച്ഛൻ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ എല്ലാ ജാതിക്കാർക്കും വേണ്ടി നിലകൊള്ളുന്ന വിഭാഗമാണ്"— മേജർ രവി കൂട്ടിച്ചേർത്തു.
രാഷ്ട്രീയ രംഗത്ത് പെരുന്നയുടെ സ്വാധീനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പെരുന്നയിൽ നിന്ന് വിളിച്ചു പറഞ്ഞാൽ ഒറ്റപ്പാലത്തെ നായന്മാർ തനിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്ന രാഷ്ട്രീയക്കാർ മണ്ടന്മാരാണെന്നും, അങ്ങനെ ഓച്ഛാനിച്ച് ചെന്നാൽ പത്ത് വോട്ട് പോലും കിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. പാണക്കാട് തങ്ങൾമാരെ സമുദായം അനുസരിക്കുന്നത് അവരുടെ ഐക്യം കൊണ്ടാണെന്നും മേജർ രവി പറഞ്ഞു. ധാർഷ്ട്യവും അഹങ്കാരവും തനിക്ക് പണ്ടേ ഇഷ്ടമല്ലെന്നും, പിണറായി വിജയനെ എതിർക്കുന്നതും ഇക്കാരണത്താലാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വി.ഡി. സതീശന്റെ ചിരിക്കുന്ന മുഖവും അധികാരിയുടെ ഭാവമില്ലാത്ത രീതിയും അംഗീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
യു.എൻ. അസംബ്ലി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായിരുന്ന, അന്താരാഷ്ട്ര തലത്തിൽ പേരുണ്ടാക്കിയ ശശി തരൂർ പെരുന്നയിൽ എത്തുമ്പോൾ ഇരിക്കാൻ പോലും പറയാതെ അപമാനിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും മേജർ രവി തുറന്നടിച്ചു.
‘ശശി തരൂർ അടക്കം അവിടെ ചെന്നാല്‍ ഇയാൾ തലയാട്ടിക്കൊണ്ടിരിക്കും, ഇരിക്കാൻ പറയില്ല. ശശി തരൂര്‍ ആരാണ്? ഹി ഈസ് എ സ്കോളർ, ഹി ഈസ് ആൻ ഇന്റർനാഷണൽ ഫിഗർ. അല്ലാതെ ഈ പെരുന്ന വട്ടത്ത് കിടക്കുന്ന നായരല്ല. ലോകത്ത് പോയി പേരുണ്ടാക്കിയ നായർ ക്ലാനിൽ നിന്ന് പോയ ഒരാളാണ്. ഈ മനുഷ്യൻ യു.എൻ അസംബ്ലി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആയിരുന്ന ആളാണ്. ആദ്യം യു.എൻ എന്താണ്? യു.എന്നിന്റെ ജനറൽ അസംബ്ലി എന്താണ്? ഇതൊക്കെ അറിയാവുന്ന വിദ്യാഭ്യാസമുള്ള ആളുകളാണെങ്കിൽ മാത്രമേ അഹങ്കാരം താഴ്ത്തിവെച്ചിട്ട് ആ ആളെ ബഹുമാനിക്കാൻ കഴിയൂ.’ രവി പറഞ്ഞു.
സുകുമാരൻ നായരുടെ ധാർഷ്ട്യവും അഹങ്കാരവും താൻ അംഗീകരിക്കില്ലെന്നും, പെരുന്നയിൽ പോയി ഓച്ഛാനിച്ച് നിൽക്കാൻ തന്നെ കിട്ടില്ലെന്നും ബി.ജെ.പി. നേതാവും സംവിധായകനുമായ മേജർ രവി
Advertisement
Advertisement
Advertisement