breaking news New

ഇടുക്കിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം ; അസം സ്വദേശികളായ മാതാപിതാക്കളും ഇടനിലക്കാരനും പിടിയിൽ

ഇടുക്കി : ഇടുക്കി കഞ്ഞിക്കുഴിയിൽ ജോലി ചെയ്തുവരികയായിരുന്ന അസം സ്വദേശികളായ ദമ്പതികളാണ് സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. അസം സ്വദേശിയായ ഇടനിലക്കാരൻ ജാഡുഗോഗി നാലുലക്ഷം രൂപയ്ക്ക് കുഞ്ഞിനെ ലഭ്യമാക്കാമെന്ന് കട്ടപ്പനയിലുള്ള തന്റെ സുഹൃത്തിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ നീക്കങ്ങളിൽ ഒടുവിൽ രണ്ടര ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കാമെന്ന ധാരണയിൽ മാതാപിതാക്കളെയും കുഞ്ഞിനെയും കട്ടപ്പനയിലെത്തിക്കുകയായിരുന്നു.

ആൺകുഞ്ഞിനെ രണ്ടര ലക്ഷം രൂപയ്ക്ക് മറിച്ചുവിൽക്കാനായിരുന്നു ഇവരുടെ നീക്കം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും പിടിയിലായത്. സാമ്പത്തിക പ്രതിസന്ധിയാണ് കുഞ്ഞിനെ വിൽക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് നിഗമനം.

മൂന്ന് മക്കളുള്ള ദമ്പതികളുടെ മൂത്ത രണ്ട് കുട്ടികൾ നിലവിൽ അസമിൽ സഹോദരിയുടെ സംരക്ഷണയിലാണ് കഴിയുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4