breaking news New

നടുറോഡിൽ നിൽക്കുന്നത് ചോദ്യം ചെയ്തു ; യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം ; കാറിന് തീയിട്ടു ; മൂന്നംഗ സംഘം ഒളിവിൽ : തിരച്ചിൽ ശക്തം

നെയ്യാറ്റിൻകര : മൂന്നംഗ സംഘമാണ് യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. അക്രമികള്‍ യുവാവ് സഞ്ചരിച്ച കാര്‍ തീവച്ചുനശിപ്പിക്കുകയും ചെയ്തു.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കൊല്ലയില്‍ നടൂര്‍ക്കൊല്ല കളത്തറയ്ക്കല്‍ തേരിയില്‍ പുത്തന്‍വീട്ടില്‍ പ്രദീപിനെ (38) നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ കൊല്ലയില്‍ കൊടവിളാകത്തായിരുന്നു സംഭവം.

സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും മാരായമുട്ടം പൊലീസ് അറിയിച്ചു. വീട്ടിലേക്ക് വരികയായിരുന്ന പ്രദീപ്, നടുറോഡില്‍ നിന്നവരോട് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. അവര്‍ അസഭ്യം പറഞ്ഞതു ചോദ്യംചെയ്തതോടെ പ്രദീപിനെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രദീപിന്റെ കയ്യിലും നെഞ്ചിലും വയറിലും മുതുകിലുമായി 12 മുറിവുകളുണ്ട്. പലതും ആഴമേറിയ മുറിവുകളാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ബഹളം കേട്ട് എത്തിയ ബന്ധുക്കളാണ് പ്രദീപിനെ ആശുപത്രിയില്‍ എത്തിച്ചത്.

പ്രദീപിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ സമയത്ത് പ്രതികള്‍ കാറിന് തീയിട്ടെന്നും പൊലീസ് പറഞ്ഞു. പ്രദീപിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കാറാണ്. കാര്‍ പൂര്‍ണമായും കത്തി. പെട്ടെന്നുണ്ടായ പ്രകോപനത്തെത്തുടര്‍ന്നാണ് ആക്രമണമെന്നും പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4