breaking news New

പത്തനംതിട്ട പന്തളത്ത് 50 കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

പന്തളം :
പന്തളം മുടിയൂർക്കോണം ശാസ്താക്ഷേത്രത്തിനു സമീപത്ത് നിന്ന 50 വയസുകാരനെ മുൻവിരോധം കാരണം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പന്തളം പോലീസ് അറസ്റ്റു ചെയ്തു .

മാവേലിക്കര കല്ലുമല സ്വദേശി ശ്രീകൃഷ്ണ ഭവനിൽ സോമൻ്റെ മകൻ സുജിത്ത് (45) ആണ് പന്തളം പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

ആക്രമണ വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പന്തളം സർക്കിൾ ഇൻസ്പെക്ടർ ബാബു കുറുപ്പിന്റെ നേതൃത്വത്തിൽ എസ് എച്ച് ഒ എബിൻ പ്രസാദ്, പോലീസുദ്യോഗസ്ഥരായ എസ്. അൻവർഷ , നിയാസ് എന്നിവരടങ്ങിയ പന്തളം പോലീസ് സംഘം കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച് മറഞ്ഞു നിൽക്കുകയായിരുന്ന പ്രതിയെ തന്ത്രപരമായി പിടികൂടുകയായിരുന്നു.

പോലീസിൻറെ സമയോചിതമായ ഇടപെടലാണ് കൃത്യം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ കുടുക്കിയത്. 50 വയസുള്ള മുടിയൂർക്കോണം സ്വദേശി വിജേഷ് കുമാറിനാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റ് ചോര വാർന്ന് റോഡിൽ കിടക്കുകയായിരുന്ന വിജേഷ് കുമാറിനെ പോലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ തലയിലെ ആഴത്തിലുള്ള മുറിവിൽ അഞ്ചും ഇടതുകാലിൽ എട്ടും തുന്നലുകൾ ഇടേണ്ടി വന്നിട്ടുണ്ട് .

നടപടിക്രമങ്ങൾക്കു ശേഷം അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4