breaking news New

നാദാപുരത്ത് അജ്ഞാത ജീവിയുടെ ആക്രമണം ; രണ്ട് പേർക്ക് പരിക്ക് ; കുമ്മങ്കോട് മേഖലയിൽ അതീവ ജാഗ്രത

കോഴിക്കോട് :
നാദാപുരം കുമ്മങ്കോട് പ്രദേശത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതിനെ തുടർന്ന് പ്രദേശത്ത് അതീവ ജാഗ്രത. സംഭവസ്ഥലത്ത് വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം തെരച്ചിൽ നടത്തും.

അജ്ഞാത ജീവിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി കുമ്മങ്കോട് ഈസ്റ്റ്, സൗത്ത് എൽ.പി സ്കൂളുകൾക്കും പ്രദേശത്തെ മദ്രസകൾക്കും അവധി പ്രഖ്യാപിച്ചു.

വീടിനോട് ചേർന്നുള്ള പറമ്പിലെ കാട് തെളിക്കുന്നതിനിടെയാണ് വിദ്യാർത്ഥിയായ എരഞ്ഞിക്കൽ മുഹമ്മദ് സിനാന് ആക്രമണത്തിൽ പരിക്കേറ്റത്. പെട്ടെന്ന് മുന്നിലേക്ക് ചാടിവീണ ജീവി സിനാനെ കടിക്കുകയായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4