സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇവരെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് ചടയമംഗലം പോലീസ് പിടികൂടിയത്. കേസിൽ അശ്വതി അച്ചുവിന്റെ മകൾ അമൃത നേരത്തെ പിടിയിലായിരുന്നു. നേരത്തെ ഹണി ട്രാപ്പ് കേസിലും അശ്വതി അച്ചു പ്രതിയായിരുന്നു.
സ്വത്ത് തർക്കത്തെ തുടർന്ന് മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കുകയും അമ്മയ്ക്കുമേൽ ചൂടുവെള്ളം ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിക്കുകയും ചെയ്ത കേസിലാണ് കൊല്ലം ആരൂർ സ്വദേശിനി അശ്വതി അച്ചു പിടിയിലായത്.
അമ്മ രാധാമണിയാണ് പരാതി നൽകിയത്. മാതാപിതാക്കളുടെ പേരിലുള്ള വസ്തു സ്വന്തം പേരിലേക്ക് എഴുതിനൽകണമെന്ന് ആവശ്യപ്പെട്ട് അശ്വതി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് രാത്രിയിൽ മാതാപിതാക്കളെ വീട്ടിൽനിന്ന് ഇറക്കിവിട്ട് ചൂടുവെള്ളം ഒഴിക്കുകയായിരുന്നുവെന്നാണ് പരാതി. ഇവരുടെ പരാതിയിൽ ചടയമംഗലം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അശ്വതിക്കും മകൾക്കുമെതിരേ കേസെടുത്തത്.
മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിലാണ് ഇവർ തിരുവന്തപുരത്ത് ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. തുടർന്ന് ഫ്ലാറ്റിൽ എത്തി പിടികൂടുകയായിരുന്നു. മുൻകൂർ ജാമ്യത്തിനായുള്ള ശ്രമം ഇവർ നടത്തിയിരുന്നെങ്കിലും കോടതി മുൻ കൂർ ജാമ്യം അനുവദിച്ചിരുന്നില്ല. ഇവരെ ചടയമംഗലത്തേക്ക് പോലീസ് എത്തിക്കും.
നേരത്തെ വിവാഹ വാഗ്ദാനംനൽകി 68‑കാരനിൽനിന്ന് പണം തട്ടിയ കേസിലും സാമൂഹിക മാധ്യമങ്ങളിൽകൂടി അശ്ലീല ചാറ്റ് നടത്തി പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രമുഖരെയും കുടുക്കിയ സംഭവത്തിലും അശ്വതി പ്രതിയായിരുന്നു.
സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി അച്ചു പിടിയിൽ
Advertisement
Advertisement
Advertisement