breaking news New

ഭിന്നശേഷിക്കാരനായ യുവാവിനെ കത്തി ഉപയോഗിച്ച് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അക്രമി പിടിയിൽ

കോഴിക്കോട് : വടകര പതിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്ത് മണിയോടെ പതിയാരക്കര നീലിയേലത്ത് കടവിന് സമീപത്തുവെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കലത്തപ്പമുക്ക് സ്വദേശി സിറാജിനെ റിനാസ് ബൈക്കിൽ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സിറാജിന്റെ പുറത്തും കഴുത്തിലും ചെവിയിലും ഗുരുതരമായി കുത്തേറ്റു. ആക്രമണത്തിന്റെ ആഘാതത്തിൽ ഇയാളുടെ ചെവി അറ്റുതൂങ്ങിയ നിലയിലായിരുന്നു.

കുത്തേറ്റ സിറാജ് നിലവിൽ വടകര സഹകരണ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അക്രമം നടക്കുന്നതിനിടെ സിറാജിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയതോടെ റിനാസ് സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4