breaking news New

നൂറോളം പേർ ഇരകൾ ; വൻ സാമ്പത്തിക തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് : മാനഹാനി ഭയന്ന് മൗനം ; തട്ടിപ്പുകാർക്ക് വളമായി ഇരകളുടെ നിശബ്ദത

തിരുവനന്തപുരം / കോവളം :
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ഇതുവരെ 25 കോടിയോളം രൂപയാണ് സംഘം ആളുകളിൽ നിന്ന് പിരിച്ചെടുത്തിട്ടുള്ളത്.

സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയാണ് തട്ടിപ്പ് സംഘം വലവിരിക്കുന്നത് എന്നതാണ് പ്രത്യേകത.

ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതില്‍ കൂടുതലും സ്ത്രീകളാണ്. വിശ്വസനീയമായ രീതിയില്‍ ആളുകളെ സമീപിക്കാനും തട്ടിപ്പിലേക്ക് ആകര്‍ഷിക്കാനുമായി രാഷ്‌ട്രപതി, പ്രധാനമ്രന്തി, തമിഴ്‌നാട് മുഖ്യമ്രന്തി, ആര്‍ബിഐ, എന്നീ ഓഫീസുകളുടെ പേരും തട്ടിപ്പിന് ഉപേയാഗിക്കുന്നു. വന്‍ ലാഭം വാഗ്ദാനം ചെയ്താണ് സാധാരണക്കാരായ ആളുകളിൽ നിന്ന് ഇവര്‍ പണം കവരുന്നത്. 15 വര്‍ഷമായി ഈ തട്ടിപ്പ് ശ്യംഖല പ്രവര്‍ത്തിക്കുന്നതായി ആണ് പുറത്തുവരുന്ന വിവരം.

മാറനല്ലൂര്‍, മാരായമുട്ടം, വെള്ളറട, നെയ്യാറ്റിന്‍കര, പാറശാല, പൊഴിയൂര്‍, പൂവാര്‍, കാഞ്ഞിരംകുളം, തിരുവല്ലം, വലിയതുറ എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിൽ വരുന്ന നൂറോളം പേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇതില്‍ കാഞ്ഞിരംകുളം, വെള്ളറട സ്റ്റേഷന്‍ പരിധിയില്‍ രണ്ടു ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്.

ആദ്യം നല്‍കുന്ന പണത്തിന് കൃത്യമായി ലാഭവിഹിതം നല്‍കി വിശ്വാസ്യത നേടിയ ശേഷമാണ് വന്‍ തുകകള്‍ നിക്ഷേപിക്കാന്‍ ആളുകെള പ്രേരിപ്പിക്കുന്നത്. എന്നാല്‍ പണം കൈക്കലാക്കിയ ശേഷം വാഗ്ദാനങ്ങളിൽ നിന്ന് പിന്മാറുകയും പണം തിരികെ ചോദിക്കുന്നവരെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ഇവരുടെ രീതി. കാശില്ലാത്തവരുടെ കൈയിൽ നിന്നും സ്വര്‍ണ്ണം തട്ടിക്കുന്നതായും വിവരങ്ങൾ ഉണ്ട്.

അപമാനം ഭയന്ന് പലരും പരാതി നല്‍കാന്‍ മടിക്കുന്നത് തട്ടിപ്പുകാര്‍ മുതലെടുക്കുന്നു. കേസില്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ച സ്ത്രീകള്‍ ഉള്‍പ്പടെയുള്ള തട്ടിപ്പ് സംഘത്തെ കേന്ദ്രീകരിച്ച് അന്വഷണം നടത്തണെമന്ന ആവശ്യം ശക്തമാകുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4