breaking news New

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജലരാജാവായി അരോമ ചുണ്ടൻ

ആലപ്പുഴ : അരോമയുടെ ആദ്യകിരീട നേട്ടമാണിത്.

4.23.328 ആണ് തുഴഞ്ഞെത്തിയ സമയം. രണ്ടാമനായത് നടുഭാ​ഗമാണ് (4.23.44). മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ വള്ളങ്ങളാണ് ഫൈനൽ ലൈനപ്പിലെത്തിയത്.

ആദ്യ ഹീറ്റ്സിൽ വീയപുരം ഒന്നാമതെത്തി. 4.20 മിനിറ്റാണ് എടുത്ത സമയം. രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ 5 മിനിറ്റിൽ ഏറെ സമയം എടുത്താണ് നാലു വള്ളങ്ങളും ഫിനിഷ് ചെയ്തത്. മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം ഒന്നാമതെത്തി.

4 മിനിറ്റും 17 സെക്കൻഡും എടുത്താണ് ഫിനിഷ് ചെയ്തത്. നാലാം ഹീറ്റ്സിൽ അരോമ ഒന്നാമതെത്തി. 4 മിനിറ്റും 27 സെക്കൻഡും എടുത്താണ് പൂർത്തിയായത്. അഞ്ചാം ഹീറ്റ്സിൽ നിരണവും ആറാം ഹീറ്റ്സിൽ ആനാരിയും ഒന്നാമതെത്തി.

നാല് മിനിറ്റും 28 സെക്കൻഡും എടുത്ത് നിരണം ഫിനിഷ് ചെയ്തപ്പോൾ 5 മിനിറ്റിന് മുകളിൽ സമയമെടുത്താണ് ആനാരി ലക്ഷ്യസ്ഥാനത്ത് എത്തിയത്.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4