breaking news New

മദ്യപാനത്തിനിടെ അളിയന്മാർ തമ്മിൽ തർക്കം ; വാക്കത്തിക്കൊണ്ട് വെട്ടിക്കൊന്നു ! ഭാര്യാസഹോദരൻ അറസ്റ്റിൽ

തൊടുപുഴ: മദ്യലഹരിയിൽ അളിയന്മാർ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ബൈസൺവാലി നെല്ലിക്കാട് മുത്തൻമുടി സ്വദേശി പ്രഭു എന്ന മാർഷൽ ബ്രിട്ടോയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യാസഹോദരൻ സാമുവൽ എഡ്വേർഡിനെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം.

അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന പ്രഭുവും സാമുവൽ എഡ്വേർഡും ഒരുമിച്ചിരുന്ന് മദ്യപിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. തർക്കം രൂക്ഷമായതോടെ വീട്ടിൽനിന്ന് വാക്കത്തിയുമായി തിരിച്ചെത്തിയ സാമുവൽ പ്രഭുവിനെ വെട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പ്രഭുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈസൺവാലി ഇരുപതേക്കർ മേഖലയിൽ ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രഭു.

സംഭവത്തിന് പിന്നാലെ പ്രതിയായ സാമുവൽ എഡ്വേർഡിനെ രാജാക്കാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4