breaking news New

കന്നിമാസ പൂജ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി രൂക്ഷം

പത്തനംതിട്ട : ഒരാള്‍ക്ക് ഒരു ടിന്‍ അരവണ വീതം എന്ന നിയന്ത്രണം കൊണ്ടുവന്നത് കഴിഞ്ഞദിവസം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

അരവണ പ്ലാന്റില്‍ അറ്റകുറ്റപണി നടക്കുന്നത് മൂലമാണ് ഉത്പാദനം നിര്‍ത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. 5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദര്‍ശനത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം 15,000 ആണ്. സ്‌പോട്ട് ബുക്കിംഗ് കൂടിയാകുമ്പോള്‍ 17,000ത്തിലധികം ആളുകള്‍ ദര്‍ശനത്തിന് എത്തുമെന്നാണു കരുതുന്നത്.

മാസപൂജക്കുള്ള തിരക്ക് മുന്‍കൂട്ടി കണ്ട് കരുതല്‍ ശേഖരം ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടായ വീഴ്ചയാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് കരുതുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4