breaking news New

പത്തനംതിട്ട ആറന്മുള ജലമേള : പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്ന് ക്ഷേത്ര പരിസരത്തേക്ക് എത്താൻ KSRTC ബസുകൾ സർവീസ് നടത്തും ...

ആറന്മുള :
ആറന്മുള ഉത്രട്ടാതി ജലമേള കാണുന്നതിനായി എത്തിച്ചേരുന്ന വാഹനങ്ങൾ പോലീസ് നിർദ്ദേശിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്ത ശേഷം ക്ഷേത്ര പരിസരത്തേക്കും , സത്രക്കടവ് ഭാഗത്തേക്കും പോകുന്നതിനായി നാല് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.

1. കോഴഞ്ചേരി , റാന്നി ഭാഗങ്ങളിൽ ഉള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ വരുന്നവർക്ക് കോഴഞ്ചേരി കെഎസ്ആർടിസി ബസ്റ്റാൻഡ് ഭാഗത്തുനിന്നും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

2. ചെങ്ങന്നൂർ മാലക്കര കോഴിപ്പാലം ഭാഗങ്ങളിലുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും വരുന്നവർക്ക് മാലക്കര ഭാഗത്ത് ബസ് സൗകര്യം ലഭിക്കുന്നതാണ്.

3. പന്തളം കുളനട കിടങ്ങന്നൂർ നാൽക്കാരിക്കൽ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളിൽ വരുന്നവർക്ക് കിടങ്ങന്നൂർ മുതൽ ബസ് സൗകര്യം ലഭിക്കുന്നതാണ്.

4. പത്തനംതിട്ട ഇലന്തൂർ തെക്കേമല ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളിൽ വരുന്നവർക്ക് തെക്കേമലയിൽ നിന്നും വാഹന സൗകര്യം ലഭിക്കുന്നതാണ്.

VVIP യുടെ വാഹന വ്യൂഹം കടന്നുപോകുന്നതിന് തടസ്സം വരാത്ത രീതിയിൽ പരമാവധി പൊതുജനങ്ങൾക്ക് പ്രയോജനം ലഭിക്കത്തക്ക തരത്തിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4