കൊച്ചി :
ഇടുങ്ങിയ വഴിയിലൂടെ അമിത വേഗതയില്‍ എത്തിയ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയായ യുവതി മരിച്ചു. തൃശൂര്‍ തോളൂര്‍ പുളിഞ്ചേരി കായംപുള്ളി ഓമനക്കുട്ടന്റെ മകള്‍ അക്ഷര (28) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവര്‍ ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.
കാക്കനാട് - ഇടച്ചിറ റോഡില്‍ ഐ.എം.ജി ജങ്ഷനില്‍ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ജിമ്മിലെ പതിവ് വര്‍ക്ക് ഔട്ട് കഴിഞ്ഞ് രാവിലെ എട്ട് മണിയോടെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന അക്ഷരയെ ഇടുങ്ങിയ വഴിയിലൂടെ അമിതവേഗതയിലെത്തിയ 'മലയില്‍' എന്ന സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അക്ഷരയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.
ഗുരുതരമായി പരിക്കേറ്റ അക്ഷരയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊച്ചിയില്‍ സ്വകാര്യ ബസുകളുടെ അശ്രദ്ധമായ ഡ്രൈവിങ്ങിനും മരണപ്പാച്ചിലിനുമെതിരെ വ്യാപക പരാതികള്‍ ഉയരുന്നതിനിടെയാണ് നഗരത്തെ വീണ്ടും കണ്ണീരിലാഴ്ത്തി ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്.
കൊച്ചി കാക്കനാട്ട് സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ വീണ്ടും ജീവന്‍ പൊലിഞ്ഞു !!
Advertisement
Advertisement
Advertisement