breaking news New

കൊച്ചിയിൽ പൊലീസുകാർക്ക് നേരെ വീണ്ടും ആക്രമണം !!

കൊച്ചി :
വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച യുവാവ് പൊലീസുകാരന്റെ കൈ കടിച്ചുമുറിച്ചു. കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇക്ബാലാണ് ആക്രമണം നടത്തിയത്. നോർത്ത് സ്റ്റേഷനിലെ ഡ്രൈവർ അജിത് പോളിനാണ് പരിക്കേറ്റത്. ലഹരിയിലായിരുന്ന യുവാവ് ആശുപത്രിയിൽവെച്ചാണ് അക്രമാസക്തനായത്. നോർത്ത് പാലത്തിന് സമീപത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

അതിനിടെ കൊച്ചിയിൽ മറ്റൊരു സംഭവത്തിൽ എസ്.ഐക്കും മർദനമേറ്റു. കൊല്ലം സ്വദേശി അജ്മലാണ് സംഭവത്തിൽ പിടിയിലായത്. ഇന്ദിരാഗാന്ധി ആശുപത്രിയിൽ യുവാവ് ബഹളമുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ആശുപത്രിയിലെത്തിയ എസ്.ഐ ഹരികൃഷ്ണനെ അജ്മൽ ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമണത്തിനും പൊലീസ് കേസെടുത്തു.

നഗരത്തിലെ പൊലീസുകാർക്ക് നേരെയുള്ള ആക്രമണങ്ങളും സുരക്ഷാ ആശങ്കകളും വീണ്ടും ചർച്ചയാവുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4