breaking news New

ആന്‍ഡ്രോയിഡ് 16 ഒഎസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗൂഗിള്‍

ഓഎസിന്റെ പുതിയ ഡിസൈനുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കമ്പനി പുറത്തുവിട്ടത്. ​ഗൂ​ഗിളിന്റെ മെറ്റീരിയല്‍ 3 എക്‌സ്പ്രസീവ് ഡിസൈന്‍ ലാംഗ്വേജ് അടിസ്ഥാനമാക്കിയാണ് ആന്‍ഡ്രോയിഡ് 16 ഒരുക്കിയിരിക്കുന്നത്.

മെറ്റീരിയല്‍ 3 എക്‌സ്പ്രസീവ് ഡിസൈനിലുള്ള ആന്‍ഡ്രോയിഡ് 16, വെയര്‍ ഒഎസ് 6 എന്നിവ ഈ വര്‍ഷം അവസാനത്തോടെ വിപണിയിൽ ഇറങ്ങും. പുതിയ മാറ്റങ്ങൾ ആദ്യം എത്തുന്നത് പിക്‌സല്‍ ഡിവൈസുകളിലാണെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു.

ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മറ്റ് കമ്പനികളുടെ ഫോണുകളിലും വെയര്‍ ഒഎസ് 6 ല്‍ പ്രവര്‍ത്തിക്കുന്ന വാച്ചുകളിലും അപ്‌ഡേറ്റ് എത്തിക്കാനുള്ള ശ്രമവും കമ്പനി തുടങ്ങി. റിയല്‍ ടൈം അപ്‌ഡേറ്റ്‌സ് ഓണ്‍ ഡിസ്‌പ്ലേ മറ്റൊരു പ്രത്യേകതയാണ്.

ചില ആപ്പുകളില്‍ നിന്നുള്ള തത്സമയ അപ്‌ഡേറ്റുകള്‍ സ്‌ക്രീനില്‍ കാണിക്കുന്ന ഫീച്ചര്‍ ആണിത്. ഊബര്‍ ഈറ്റ്‌സ്, ഊബര്‍ ക്യാബ്, സ്‌പോര്‍ട്‌സ് ഇവന്റ് ആപ്പുകള്‍ പോലുള്ളവയില്‍ നിന്നുള്ള തത്സമയ അപ്‌ഡേറ്റുകള്‍ ആപ്പുകള്‍ നിരന്തരം തുറക്കാതെ തന്നെ എളുപ്പം അറിയാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗം കൂടുതല്‍ റെസ്‌പോണ്‍സീവ് ആയി അനുഭവപ്പെടുത്തുന്ന ഇന്ററാക്ടീവ് നോട്ടിഫിക്കേഷനുകള്‍ ഫീച്ചറുമുണ്ട് . ഫോണിലെ ഒരു നോട്ടിഫിക്കേഷന്‍ സൈ്വപ്പ് ചെയ്ത് ഡിസ്മിസ് ചെയ്യുമ്പോള്‍ തൊട്ടടുത്തുള്ള മറ്റ് നോട്ടിഫിക്കേഷനുകളിലും നേരിയ ചലനം കാണാനാവും.

ഡിസ്മിസ് ചെയ്ത സന്ദേശം സ്‌ക്രീനില്‍ നിന്ന് പോവുന്നതിന് പിന്നാലെ തൊട്ടടുത്തുള്ള നോട്ടിഫിക്കേഷനുകള്‍ ക്രമീകരിക്കപ്പെടുകയും ചെയ്യും. ഒരു ഹാപ്റ്റിക് വൈബ്രേഷനും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്.

മെച്ചപ്പെട്ട ക്വിക്ക് സെറ്റിങ്‌സ് – ടോര്‍ച്ച്, ഡുനോട്ട് ഡിസ്റ്റര്‍ബ് പോലെ കൂടുതല്‍ ആക്ഷനുകളും ഇനി ക്വിക്ക് സെറ്റിങ്‌സില്‍ പിന്‍ ചെയ്യാനാവും. ആന്‍ഡ്രോയിഡിലെ കളര്‍ തീമുകള്‍ അപ്‌ഡേറ്റ് ഉപഭോക്താവിന് ഇഷ്ടാനുസരണം ഇത് ക്രമീകരിക്കാനുമാവും.

ഗൂഗിള്‍ ഫോട്ടോസ്, ഫിറ്റ്ബിറ്റ്, ജിമെയില്‍ പോലുള്ള ആപ്പുകളിലും ഉപഭോക്താവിന്റെ ഇഷ്ടങ്ങള്‍ക്കനുരിച്ചുള്ള ക്രമീകരണം സാധ്യമാവും. ഗൂഗിള്‍ ആപ്പുകളിലുടനീളം മെറ്റീരിയല്‍ 3 എക്‌സ്പ്രസീവ് ഡിസൈന്‍ അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങളുണ്ടാവും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5