breaking news New

അയ്യപ്പഭക്തിഗാനം തടയാൻ വേദിയിലെത്തി : തടസ്സക്കാരനെ ഇറക്കിവിട്ട് പള്ളിക്കമ്മിറ്റി ; അച്ചന്റെ ആവശ്യപ്രകാരം വീണ്ടും അഞ്ച് ഗാനങ്ങൾ!

കോട്ടയം: പള്ളിപ്പെരുന്നാളിലെ ഗാനമേളയ്ക്കിടെ അയ്യപ്പഭക്തിഗാനം പാടുന്നത് തടയാൻ ശ്രമിച്ചയാൾക്ക് സദസ്സിൽ നിന്നും ശക്തമായ പ്രതിഷേധം. കോട്ടയം കിഴപറയാർ പള്ളിയിലെ പെരുന്നാളിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ഗാനമേളയിൽ ഗായകൻ 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന അയ്യപ്പഭക്തിഗാനം ആലപിക്കുന്നതിനിടെയാണ് ഒരാൾ സ്റ്റേജിലേക്ക് കയറി പാട്ട് തടസ്സപ്പെടുത്തിയത്. ക്രിസ്തീയ ഗാനങ്ങൾ മാത്രമേ പാടാവൂ എന്നായിരുന്നു ഇയാളുടെ ആവശ്യം. എന്നാൽ സദസ്സിലുണ്ടായിരുന്നവർ കൂക്കിവിളിച്ച് പ്രതിഷേധിച്ചതോടെ രംഗം വഷളായി.

പാട്ട് തടസ്സപ്പെടുത്തിയ വ്യക്തി പ്രദേശവാസിയല്ലെന്ന് പറയുന്നു. പിന്നാലെ വേദിയിലുണ്ടായിരുന്നവർ ഇയാളെ സ്റ്റേജിൽ നിന്ന് ഇറക്കിവിട്ടു.
ചെറുതായി കൈകാര്യവും ചെയ്തു.

സംഭവത്തിന് പിന്നാലെ പള്ളിയിലെ അച്ചൻ തന്നെ ഇടപെട്ട് ഗായകനോട് 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന ഗാനം വീണ്ടും ആലപിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് 'പാമ്പാ ഗണപതി' ഉൾപ്പെടെയുള്ള ഗാനങ്ങളും വേദിയിൽ അവതരിപ്പിച്ചു. ആദ്യം രണ്ട് ഗാനങ്ങൾക്കു പകരം അഞ്ച് ഗാനങ്ങൾ പാടണമെന്നായിരുന്നു അച്ചന്റെ നിർദേശം.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ ചർച്ചയാണ് ഉയരുന്നത്. പാട്ടിനോടുള്ള അസഹിഷ്ണുതയ്ക്കെതിരെ സദസ്സും പള്ളിക്കമ്മിറ്റിയും സ്വീകരിച്ച നിലപാടിന് നിരവധി പേർ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4