തൃക്കരുവ സ്വദേശി രഞ്ജിത്തിനെ 200 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി എക്‌സൈസ് സംഘം പിടികൂടി.
ഓണത്തോടനുബന്ധിച്ച് വിൽപ്പന നടത്തുന്നതിനായി ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് വൻതോതിൽ മദ്യം വാങ്ങി സൂക്ഷിച്ച ശേഷം, വാടകവീടുകൾ കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് ബൈക്കിൽ എത്തിച്ചു നൽകുന്നതായിരുന്നു ഇയാളുടെ രീതി.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. മദ്യവിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്ന ബൈക്കും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊല്ലം ജില്ലയിൽ എക്‌സൈസ് നടത്തിയ ശക്തമായ പരിശോധനകളിൽ അനധികൃത മദ്യവിൽപ്പനക്കാരനും , മയക്കുമരുന്നുമായി അസം സ്വദേശിയും പിടിയിലായി
Advertisement
Advertisement
Advertisement