breaking news New

കൊല്ലം ഭരണിക്കാവിൽ മകളുടെ ഭർത്താവിന്റെ അതിക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കൊല്ലം : ഭരണിക്കാവ് ബസ് സ്റ്റാൻഡിന് സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ശ്യാമള (65) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

സംഭവത്തിൽ കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി വടക്കൻ മൈനാഗപ്പള്ളി സ്വദേശിയായ മരുമകൻ കെ. ശിവനെ (41) പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ശിവനും ഭാര്യ രജനിയും മുതുപിലാക്കാട്ടാണ് താമസിച്ചിരുന്നത്. രജനി ഞായറാഴ്ച വൈകിട്ടോടെ അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. രജനിയെ പിന്തുടർന്നെയത്തിയ ശിവൻ ശ്യാമളയുടെ വീട്ടിലെത്തി ഇരുവരുമായും വീണ്ടും തർക്കത്തിലേർപ്പെട്ടു. ഇവരെ ഇയാൾ തടിക്കഷ്ണം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4