പത്തനംതിട്ട :
ശാരീരിക അവശതകള്‍ക്കിടയിലും ലോട്ടറി വിറ്റ് ജീവിതം മുന്നോട്ടുനയിക്കുന്ന കിഴക്കുംപള്ളി വീട്ടില്‍ തോമസ് ജോര്‍ജ്-59 (റോയ്) ആണ് തട്ടിപ്പിനിരയായത്. രോഗിയായ ഭാര്യയുടെ ചികിത്സയ്ക്കും വീട്ടുവാടകയ്ക്കുമായി മാറ്റിവെച്ച പണമാണ് സ്‌കൂട്ടറിലെത്തിയ ആള്‍ തട്ടിയെടുത്തത്.
മാവേലിക്കര കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന റോയി ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള തത്രപ്പാടിനിടെയാണ് മോഷണത്തിനിരയായത്. ആദ്യം 50 രൂപയുടെ നാല് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി റോയിയുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമായിരുന്നു സ്‌കൂട്ടര്‍ യാത്രികന്റെ തട്ടിപ്പ്. തുടര്‍ന്ന് ഒരേ സീരീസിലുള്ള മൂന്ന് ടിക്കറ്റുകള്‍ കാണിച്ച് ഓരോ ടിക്കറ്റിനും 2000 രൂപ വീതം സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഇയാള്‍ റോയിയെ വിശ്വസിപ്പിച്ചു. ശാരീരിക അവശതകള്‍ നേരിടുന്ന റോയിയുടെ കൈവശമുണ്ടായിരുന്ന സമ്മാനവിവരങ്ങളുടെ പട്ടികയും ഇയാള്‍ പരിശോധിക്കുകയുണ്ടായി.
തന്റെ കൈവശം രണ്ടായിരം രൂപ മാത്രമേയുള്ളൂവെന്ന് റോയി പറഞ്ഞപ്പോള്‍, അതിലൊരു ടിക്കറ്റ് നല്‍കി ആ പണം വാങ്ങി തട്ടിപ്പുകാരന്‍ കടന്നുകളയുകയായിരുന്നു. എന്നാല്‍ സംശയം തോന്നി സമീപത്തെ കടയില്‍ ചെന്ന് ടിക്കറ്റിന്റെ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്തു നോക്കിയപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ട വിവരം റോയി തിരിച്ചറിഞ്ഞത്.
ലോട്ടറി വിറ്റുകിട്ടുന്ന ചെറിയ വരുമാനം കൊണ്ട് മാത്രം ജീവിതം തള്ളിനീക്കുന്ന റോയിക്ക് ഈ തട്ടിപ്പ് വലിയൊരു ആഘാതമായി മാറിയിരിക്കുകയാണ്. സംഭവത്തില്‍ റോയ് അടൂര്‍ പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.
പത്തനംതിട്ട അടൂരിൽ ലോട്ടറിയടിച്ചെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് ലോട്ടറി വില്‍പ്പനക്കാരനായ വയോധികനില്‍ നിന്നും 2000 രൂപ തട്ടിയെടുത്തു
Advertisement
Advertisement
Advertisement