പുതുക്കുറിച്ചി സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ സുഹൈൽ കനി (32) ആണ് കാറുമായി രക്ഷപ്പെട്ടത്.
ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ഊബർ കാർ ബുക്ക് ചെയ്ത് പെരുമാതുറ ജംഗ്ഷനിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ വരാനുണ്ടെന്നും അതുവരെ കാത്തിരിക്കണമെന്നും ഇയാൾ ഡ്രൈവറോട് ആവശ്യപ്പെട്ടു. കാത്ത് നിൽക്കുന്നതിനിടെ ഡ്രൈവർ സമീപത്തെ കടയിൽ ചായ കുടിക്കാൻ ഇറങ്ങിയ സമയത്താണ് സുഹൈൽ കാറുമായി കടന്നുകളഞ്ഞത്.
ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജി.പി.എസ് സംവിധാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാർ വലിയതുറ സ്റ്റേഷൻ പരിധിയിലെ ചെറിയതുറ ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി. സുഹൈൽ കനിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം കഠിനംകുളത്ത് ഓട്ടം വിളിച്ചെത്തിയ ഊബർ കാർ ഡ്രൈവറുടെ കണ്ണുവെട്ടിച്ച് തട്ടിയെടുത്ത് കാപ്പ കേസ് പ്രതി കടന്നുകളഞ്ഞു
Advertisement
Advertisement
Advertisement