breaking news New

മാതൃക ഓണാഘോഷം : പത്തനംതിട്ട ആങ്ങമുഴി ആദിവാസി ഉന്നതിയിലെ കുരുന്നുകളോടൊപ്പം ചേർന്ന് ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് കോന്നി ഡിവൈഎസ്പി ...

ആങ്ങമൂഴി :
മുഴിയാർ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു കോന്നി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയ ശ്രീ.MA അബ്ദുൽ റഹീം. മുഴിയാർ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് വിശിഷ്ടാതിഥികളായി ക്ഷണിച്ചിരുന്നത് ആങ്ങമൂഴിയിലെ കൊച്ചാണ്ടി ഉന്നതിയിലെ നിവാസികളെ ആയിരുന്നു. ഇതറിഞ്ഞാണ് മറ്റ് ആഘോഷ പരിപാടികൾ ഉണ്ടായിരുന്നിട്ടും അതെല്ലാം മാറ്റിവച്ച് കോന്നി ഡിവൈഎസ്പി മുഴിയാർ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് എത്തിയത്.

കഴിഞ്ഞ ദിവസം സ്റ്റേഷനിലെ ഓണാഘോഷത്തിലും, ഓണ സദ്യയിലും പങ്കെടുക്കുന്നതിനായി കൊച്ചാണ്ടി ഉന്നതിയിലെ നിവാസികളെ ക്ഷണിക്കുവാൻ മൂഴിയാർ എസ് എച്ച് ഓ A R രവീന്ദ്രൻ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ പോയിരുന്നു. അന്ന് അവരുടെ ദുരിതാവസ്ഥ മനസ്സിലാക്കി ഓണം ആഘോഷിക്കാനുള്ള സാധനങ്ങൾ അവർക്ക് വാങ്ങി നൽകുകയും ചെയ്തിരുന്നു. തുടർന്ന് തിങ്കളാഴ്ച സ്റ്റേഷനിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്നും സദ്യ ഉൾപ്പെടെ കഴിച്ചിട്ടേ മടങ്ങാവൂ എന്നും അവരോട് പറഞ്ഞിരുന്നു.

അതനുസരിച്ചാണ് ആദിവാസി ഉന്നതിയിലെ 15 ഓളം നിവാസികൾ മുഴിയാർ പോലീസ് സ്റ്റേഷനിൽ എത്തിയത്. പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിലെ വിശിഷ്ട അതിഥികൾ ഇവരാണ് എന്ന് അറിഞ്ഞ് മറ്റു പരിപാടികൾ മാറ്റിവെച്ച് കോന്നി ഡിവൈഎസ്പിയും ചടങ്ങിന് എത്തി.

ഉദ്ഘാടകനായ കോന്നി ഡിവൈഎസ്പി വിളക്ക് തെളിക്കുന്നതിനായി ആദിവാസി ഉന്നതിയിലെ കുട്ടികളെയും ഒപ്പം കൂട്ടി. കൊച്ചാണ്ടി ആദിവാസി ഉന്നതയിലെ കുരുന്നുകൾക്ക് ഇതൊരു പുതിയ അനുഭവം ആയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഒരു പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാൻ നിലവിളക്ക് തെളിക്കാൻ തങ്ങളെയും ഒപ്പം കൂട്ടി എന്നത്.

ഉന്നതിയിലെ കുട്ടികൾ ഉൾപ്പെടെയുള്ള എല്ലാവരും പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികൾ പങ്കെടുക്കുകയും ഓണസദ്യ കഴിക്കുകയും ചെയ്തു സന്തോഷത്തോടെയാണ് മടങ്ങിയത്. ഉന്നതിയിലെ കുട്ടികളുടെ ആവശ്യപ്രകാരം ഓണ അവധിക്ക് ശേഷം സ്കൂളിൽ എത്തുന്നതിനുള്ള വാഹനസൗകര്യവും ഏർപ്പെടുത്തി നൽകാമെന്ന് എസ്എച്ച് ഉറപ്പ് നൽകിയിട്ടുണ്ട്.

സമൂഹത്തിൽ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഇതുപോലെയുള്ള സഹജീവികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ കേരള പോലീസിന്റെ ഭാഗത്തുനിന്ന് ഇനിയും ഉണ്ടാകുമെന്ന് മുഴിയാർ എസ് എച്ച് ഓ A R രവീന്ദ്രൻ പറഞ്ഞു.


Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4