ആലപ്പുഴ മുല്ലക്കൽ വാർഡ് തൈയിൽ വീട്ടിൽ ഗോപാലകൃഷ്ണ നായിക്കിനെയാണ് (51) ചാലക്കുടിയിൽ നിന്ന് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കേസെടുത്തതിനു പിന്നാലെ പൊലീസിന്റെ കണ്ണുവെട്ടിക്കാൻ മൊബൈൽ ഫോൺ ഉപയോഗം ഉപേക്ഷിച്ച പ്രതി തിരുപ്പതി, കോയമ്പത്തൂർ, ഊട്ടി എന്നിവിടങ്ങളിലാണ് മാസങ്ങളോളം ഒളിവിൽ കഴിഞ്ഞത്. തുടർന്ന് പ്രതി ചാലക്കുടിയിൽ എത്തിയെന്ന രഹസ്യവിവരം ലഭിച്ചതോടെ പൊലീസ് സംഘം അവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഡിവൈഎസ്പി വിശാൽ ജോൺസന്റെ നിർദേശപ്രകാരം സൗത്ത് ഇൻസ്‌പെക്ടർ സൈജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണവും അറസ്റ്റും നടന്നത്. എസ്ഐ സുനിൽ രാജ്, പൊലീസ് ഉദ്യോഗസ്ഥരായ വിപിൻദാസ്, ആർ. ശ്യാം, ബിനോയ് ജോർജ്, പ്രീതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
മാസങ്ങളായി ഫോൺ പോലും ഉപയോഗിക്കാതെ വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതിയെ പൊലീസ് പിടികൂടി
Advertisement
Advertisement
Advertisement