കൊച്ചി :
അനസ്‌തേഷ്യക്ക് നല്‍കുന്ന വീര്യം കൂടിയ മരുന്നുകള്‍ നല്‍കിയാണ് ഇയാള്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രമാണ് ഇത് രോഗികളില്‍ ഉപയോഗിക്കാറ്.ലഹരി മരുന്ന് നല്‍കി മയക്കിയ ശേഷമാണ് പീഡനം. ഇയാളുടെ ഇരകളില്‍ കൂടുതലും രോഗികളും ബന്ധുക്കളുമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കിക്കൊണ്ട് മയക്കവും ഉത്കണ്ഠയ്ക്ക് ശമനവും ഉണ്ടാക്കുന്ന മരുന്ന് ഉപയോഗിച്ചാണ് ഡോക്ടര്‍ ലൈംഗികാതിക്രമം നടത്തിയത്. ഡോ. ജോണ്‍സണ്‍ വര്‍ഗീസിന്റെ ലൈംഗിക അതിക്രമത്തിന് ഇരയായ കൂടുതല്‍ സ്ത്രീകള്‍ ഉണ്ടെന്നും ഫോണില്‍ നിന്ന് പത്തിലധികം സ്ത്രീകളുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു.
അനസ്‌തേഷ്യ മരുന്നുകൾ നൽകി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം ; ഡോ. ജോൺസൺ വർഗീസിനെതിരായ കേസിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പുറത്ത് !!
Advertisement
Advertisement
Advertisement