പത്തനംതിട്ട: കൊടുമൺ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഡ്യൂട്ടി സമയത്ത് മദ്യപിച്ചെന്ന ആരോപണത്തെ തുടർന്ന് അർധരാത്രിയിൽ പോലീസ് സ്റ്റേഷനിൽ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അസ്വാഭാവികമായി ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മദ്യപാന ആരോപണം ഉയർന്നത്.
വിവരമറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാത്രി തന്നെ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ സ്റ്റേഷനിൽ ഉറങ്ങിക്കിടന്നിരുന്ന പോലീസുകാരെ വിളിച്ചുണർത്തി വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
ഡ്യൂട്ടി കഴിഞ്ഞ് സമീപത്തെ റെസ്റ്റ് റൂമിൽ വിശ്രമിക്കുകയായിരുന്ന നാല് പോലീസ് ഉദ്യോഗസ്ഥരെയാണ് പരിശോധനയ്ക്കായി കൊണ്ടുപോയത്. എന്നാൽ ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. രക്തപരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ ആരോപണത്തിൽ വ്യക്തത വരൂ.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ഡ്യൂട്ടി കഴിഞ്ഞ് വിശ്രമത്തിലായിരുന്ന പോലീസുകാർക്കെതിരെ മദ്യപാന ആരോപണം ; അർധരാത്രിയിൽ കൊടുമൺ സ്റ്റേഷനിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം
Advertisement
Advertisement
Advertisement