breaking news New

‘കോൺഗ്രസിന്റെ ഫ്ലക്സെന്ന് കരുതി കീറി ; മുൻ എസ്.എഫ്.ഐ പ്രവർത്തകനാണേ…!’ : അക്ബർ ഷായുടെ വിശദീകരണം വൈറൽ

കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡാണെന്ന് തെറ്റിദ്ധരിച്ചാണ് അത് കീറിയതെന്നും സംഭവത്തിൽ ഖേദിക്കുന്നതായും അക്ബർ ഷാ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു. സംഭവത്തിൽ എല്ലാവരോടും നിരുപാധികം ക്ഷമ ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെയായിരുന്നു സംഭവം. പ്രതിഷേധത്തിനിടെ അക്ബർ ഷാ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് ബോർഡ് കീറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം രാഷ്ട്രീയ വിവാദമായി. എസ്എഫ്ഐ മാർച്ചിലേക്ക് ബോധപൂർവം നുഴഞ്ഞുകയറിയാണ് ഫ്ലക്സ് കീറിയതെന്ന ആരോപണവും ഉയർന്നിരുന്നു.

എന്നാൽ, പ്രതിഷേധത്തിലേക്ക് നുഴഞ്ഞുകയറിയതല്ലെന്നും പ്രദേശത്ത് നടന്ന സമരം കണ്ടപ്പോൾ അതിൽ പങ്കുചേരുകയായിരുന്നുവെന്നും അക്ബർ ഷാ വിശദീകരിച്ചു. മൂന്ന് വർഷം മുമ്പ് വിദേശത്തേക്ക് പോയ താൻ അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. കോൺഗ്രസിന്റെ ഫ്ലക്സ് ആണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്സ് ബോർഡ് കീറിയതെന്നും വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

കിളികൊല്ലൂരിലെ മുൻ എസ്‌എഫ്‌ഐ പ്രവർത്തകനും നിലവിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനുമാണ് താനെന്നും അക്ബർ ഷാ വ്യക്തമാക്കി. സംഭവത്തിൽ തെറ്റ് മനസ്സിലാക്കുന്നുവെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ നടപടി മനഃപൂർവമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്ലക്സ് കീറിയ സംഭവത്തിൽ ഉയർന്ന വിവാദങ്ങൾക്കിടെയാണ് വിശദീകരണവും ക്ഷമാപണവുമായി അക്ബർ ഷാ രംഗത്തെത്തിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4