breaking news New

ശ്വാസംമുട്ടിച്ച് കൊച്ചിയിലെ വായുമലിനീകരണം ; ദിവസവും എട്ട് സിഗററ്റ് വലിക്കുന്നതിന് തുല്യമായ മലിനവായു ശ്വസിച്ച് നഗരവാസികൾ

ലോകത്ത് ഏറ്റവുമധികം വായു മലിനീകരണമുള്ള നഗരങ്ങളില്‍ 91ാം സ്ഥാനത്താണ് കൊച്ചി. രാവിലെ ആറു മണി മുതല്‍ എട്ടു മണി വരെ കോടമഞ്ഞിന് സമാനമായ രീതിയില്‍ കാണുന്നത് അപകടകരമായ പുകയാണെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം, അമ്പലമുകള്‍, ഏലൂര്‍ മേഖലകളിലാണ് ഉയര്‍ന്ന വായു മലിനീകരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഗതാഗതകുരുക്ക്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വാഹനപെരുപ്പം, വ്യവസായശാലകള്‍ എന്നിവയാണ് വായു മലിനീകരണം ഉയരാനുള്ള പ്രധാന കാരണം.

കൊച്ചിയില്‍ വായു ഗുണനിലവാര സൂചിക ഏറ്റവും അപകടകരമായ നിലയിലാണ്. അടുത്തിടെ കൊച്ചിയില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ വായു ഗുണനിലാവാര സൂചിക 248 ആണ്. പൂജ്യം മുതല്‍ 50 വരെയാണ് ഒരു മനുഷ്യന് ശ്വസിക്കാന്‍ അനുയോജ്യമായ വായു ഗുണനിലവാരം. ഈ സാഹചര്യത്തിലാണ് ഏറ്റവും മോശമായ അവസ്ഥയിലേക്ക് കൊച്ചിയിലെ നില എത്തുന്നത്.

നിലവില്‍ 153 ആണ് കൊച്ചിയിലെ വായുഗുണനിലവാരം. വരും മണിക്കൂറുകളില്‍ ഇത് 200 കവിയുന്ന സ്ഥിതിയിലാണ്. കൊച്ചിയിലെ വായു ഗുണനിലവാരം വളരെ മോശമായ നിലയിലാണെന്ന് വാര്‍ഷിക കണക്കുകളും വ്യക്തമാക്കുന്നു.

വായുമലിനീകരണത്തില്‍ നിന്നും കൊച്ചിയെ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ശ്വാസകോശ പ്രശ്നങ്ങള്‍, ഹൃദയാഘാത സാധ്യത എന്നീ അവസ്ഥകള്‍ക്ക് ഈ സാഹചര്യം കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4