breaking news New

സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ വിവാദ യൂട്യൂബർ രാജൻ ജോസഫിനെ പത്തനംതിട്ട അടൂർ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു

പത്തനംതിട്ട :
യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ നൽകിയ പരാതിയിലാണ് പോലീസിന്റെ നിർണ്ണായക നടപടി.

നേരത്തെ ജില്ലാ പഞ്ചായത്തംഗംത്തിൻ്റെ പരാതിയിൽ രണ്ടുതവണ രാജൻ ജോസഫ് അറസ്റ്റിലായിരുന്നു. തുടർന്ന് കോടതി അനുവദിച്ച ജാമ്യവ്യവസ്ഥകൾ ലംഘിച്ച് വീണ്ടും ഇത്തരം അപകീർത്തികരമായ വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിച്ച പശ്ചാത്തലത്തിലാണ് പോലീസ് പ്രതിയെ വീണ്ടും പിടികൂടിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4